കൊച്ചി : അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചണ്ഡീഗഢിൽ നടന്ന ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചാണ് ഡോ. പ്രേം നായരെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രെസിഡന്റ് കൂടിയാണ് ഡോ പ്രേം നായർ. 2003-ൽ അമൃത ആശുപത്രിയിലെ ഐ.എസ്.ആർ.ഒ ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ച് നടത്തിയ ജീവൻ രക്ഷാദൗത്യത്തെ കുറിച്ച് പ്രസ്തുത ചടങ്ങിൽ ടെലിമെഡിസിൻ സൊസൈറ്റി കേരള ഘടകത്തിൻ്റെ ഹോണററി സെക്രട്ടറി ബിജോയ് പ്രബന്ധം അവതരിപ്പിച്ചു.