വാഷിങ്ങ്ടൺ : വൈറ്റ് ഹൗസിൽ നിന്ന് കടത്തിയ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ കൈവശം വച്ചെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു.
മയാമിയിലെ വിൽക്കി ഡി. ഫെർഗൂസൺ കോടതിയിലാണ് ട്രംപ് ഹാജരായത്. ഫെഡറൽ കുറ്റത്തിന് വിചാരണ നേരിടുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റായ ട്രംപ്, തനിക്കെതിരായ 37 കുറ്റാരോപണങ്ങളും കോടതിയിൽ നിഷേധിച്ച് മൊഴി നൽകി .ട്രംപ് കോടതിയിൽ ഹാജരാകുന്നതറിഞ്ഞ് അദ്ദേഹത്തിന്റെ അനുയായികളും രാഷ്ട്രീയ എതിരാളികളും കോടതി പരിസരത്ത് തമ്പടിച്ചിരുന്നു .
ഫ്ലോറിഡയിലെ മാരലാഗോ എസ്റ്റേറ്റിലെ ആഢംബര വസതിയുടെ ശുചിമുറിയലും ബോൾ റൂമിലുമടക്കം കെട്ടുക്കണക്കിന് രഹസ്യരേഖകൾ ട്രംപ് സൂക്ഷിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു.