കാഠ്മണ്ഡു : നേപ്പാളിലും ടിബറ്റിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. മരണസംഖ്യ 95 ആയിരിക്കുകയാണ്. 130-ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒട്ടനവധി കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി.
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാഠ്മണ്ഡു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇത് അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. ഇന്ത്യൻ സമയം 6.35നാണ് ഭൂചലനം ഉണ്ടായത്. ഇതിൻ്റെ പ്രഭവകേന്ദ്രം വടക്കൻ നേപ്പാളാണ്.
ബിഹാറിലും അസമിലും തുടർചലനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. ടിബറ്റിലും നേപ്പാളിലും ഒരു മണിക്കൂറിനിടയിൽ ഉണ്ടായത് തുടർച്ചയായ ആറ് ഭൂചലനങ്ങളാണ്.