


തിരുവനന്തപുരം : എഎ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എഎ റഹീമിന്റെയും ഭാര്യയുടെയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുകള്‍ വന്നതെന്നാണ് പരാതി.
റഹീമിന്റെയും കുടുംബത്തിന്റെയും ചിത്രം ലൈംഗിക ചുവയോടുകൂടിയ വാക്കുകളോടെയാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏല്പിക്കുന്നതുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ് എന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(O) വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.