സിംബാബ്വെ : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എമ്മേഴ്സന് മനങ്ങാഗ്വയ്ക്ക് വീണ്ടും വിജയം. 52.6ശതമാനം വോട്ട് നേടിയാണ് എമ്മേഴ്സന് വിജയിച്ചത്. എമ്മേഴ്സന്റെ പ്രധാന എതിരാളി നെല്‍സണ്‍ ചമിസയ്ക്ക് 44 ശതമാനം വോട്ടാണ് ലഭിച്ചത്.
2017ല്‍ ദീര്‍ഘകാലം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെയ്ക്കെതിരെ നടന്ന അട്ടിമറിയെ തുടര്‍ന്നാണ് എമ്മേഴ്സന് അധികാരത്തിലെത്തിയത്. വിവിധ സാമ്പത്തിക ഏജന്‍സികളുടെ ദുരിത സൂചിക സര്‍വെകളില്‍ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്വെ. പണപ്പെരുപ്പവും ദാരിദ്ര്യവും വിലക്കയറ്റവും സിംബാബ്വെയില് രൂക്ഷമാണ്.
ഗറില്ലാ പോരാളിയായിരുന്ന എമ്മേഴ്സന് ‘മുതല’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ജീവിതം വാഗ്ദാനം ചെയ്താണ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്ണമായതല്ലാതെ മെച്ചപ്പെട്ടില്ല.
എണ്‍പതുകാരനായ എമ്മേഴ്സണ്, ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിലും പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിലും കുപ്രസിദ്ധനാണ്.