


ആലപ്പുഴ : കോൺഗ്രസുമായി സംസാരിച്ചിട്ടില്ലെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പലവിധ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു എന്നത് എല്ലാവരും കൊടുത്തു. ഒരു ദൗത്യവുമായി പാർട്ടി നേതാക്കൾ ആരും വന്നില്ല. ദൗത്യവുമായി വരണ്ട സാഹചര്യം ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാൻ. ആക്ഷേപിക്കാൻ ഞാനില്ല . 17 പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പാര്‍ട്ടിയുടെ ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്കൽ കമ്മിറ്റി മെമ്പർ അച്ഛനെ വരെ പറഞ്ഞു. ആരും അദ്ദേഹത്തെ തടയാൻ തയ്യാറായില്ല. പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു. എന്റെ ബന്ധുക്കൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആയിരക്കണക്കിന് യുവാക്കൾക്കും ജോലി വാങ്ങി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.