തൃശൂർ: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂർ പൂരം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതിൽ തനിക്കും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല എന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷണർ അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
‘പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല: വീഴ്ച പറ്റിയത് കമ്മീഷണര്‍ക്ക്’; എഡിജിപിയുടെ റിപ്പോര്‍ട്ട്
September 22, 2024തൃശൂർ പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ
September 22, 2024തൃശൂർ: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂർ പൂരം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതിൽ തനിക്കും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല എന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷണർ അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
Related posts
മലപ്പുറത്ത് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Read more
മന്ത്രി ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം : ഹൈബി ഈഡൻ
Read more
മുണ്ടക്കയത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
Read more
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ്
Read more