തൃശൂർ: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂർ പൂരം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതിൽ തനിക്കും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല എന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷണർ അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
‘പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല: വീഴ്ച പറ്റിയത് കമ്മീഷണര്‍ക്ക്’; എഡിജിപിയുടെ റിപ്പോര്‍ട്ട്
September 22, 2024തൃശൂർ പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ
September 22, 2024തൃശൂർ: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ല. കമ്മീഷണർ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
ജനങ്ങളുടെ പൂരം ആ രീതിയിൽ തന്നെ നടക്കണം. രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂർ പൂരം. മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതിൽ തനിക്കും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ല എന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷണർ അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
Related posts
യുഎസിൻറെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ഇറാൻ ആക്രമണം
Read more
വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലെ എതിര്‍പ്പ്; ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടുനിന്ന് വി ശിവന്‍കുട്ടി
Read more
കോൺഗ്രസ് അംഗം വാച്ചും ഫയലും മോഷ്ടിച്ചു, ആരോപണവുമായി പാലാ നഗരസഭ ചെയര്‍പേഴ്സണ്‍; ഭരണപക്ഷത്ത് തർക്കം രൂക്ഷം
Read more
വെള്ളാപ്പള്ളിക്കെതിരെയുള്ള കോടതിവിധി സ്വാഗതം ചെയ്തു; ശിവഗിരി മഠാധിപതിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപിയുടെ ആഹ്വാനം
Read more