കോഴിക്കോട്: എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും പറഞ്ഞ് ഞങ്ങളെ വീരട്ടാന് നോക്കണ്ട എന്നും മുഖ്യമന്ത്രി തുറന്നടിച്ചു. റോബർട്ട് വാദ്രയുടെ കേസ് അവസാനിച്ചത് എങ്ങനെയാണ്? അദ്ദേഹം ഇലക്ടറല്‍ ബോണ്ട് നല്കി കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ബിജെപിയെയും വിമർശിക്കുന്നുണ്ട്. എന്റെ പ്രസഗത്തില്‍ ഞാന്‍ ഇത്രയും നേരം പറഞ്ഞതും ബിജെപിയെയും കേന്ദ്രത്തെെയും കുറിച്ചായിരുന്നു. അവസാനം രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞു. അത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൊണ്ടാണ്. രാജ്യത്തെ മത നിരപേക്ഷത തകർക്കാന്‍ വേണ്ടിയാണ് ബിജെപി പൗരത്വ നിയമം കൊണ്ടുവന്നത്. അതിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും പിണറായി വിജയന് ചോദിച്ചു . കേരളത്തിന്റെ മുഖ്യമന്ത്രി എപ്പോഴും എന്നെ മാത്രം വിമര്‍ശിക്കുന്നതും ബിജെപിയെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണ് എന്നും രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേരളത്തിലെ ഇഡി കേസുകള്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയന് ബിജെപിയുമായി സന്ധി ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.