ദുൽഖർ സൽമാനൊപ്പം സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷൻ മുൻ ചെയർപേഴ്സൺ ചിന്താ ജെറോം രംഗത്ത്. ദുൽഖറിനോടൊപ്പം ഒരേ ഒരു സിനിമയിൽ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുൽഖർ. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുൽഖറിനെ ഇതുവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തിൽ പറഞ്ഞു.