ബാക്കു (അസർബൈജാൻ ): ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്നാനന്ദ പൊരുതി തോറ്റു. ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനോടാണ് തോൽവി ഏറ്റുവാങ്ങിയത്. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചതിനാൽ ഇന്ന് നടന്ന ടൈബ്രേക്കറിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. ട്രൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ച കാൾസൺ രണ്ടാം ഗെയിമിൽ സമനില പിടിച്ച് കിരീടം ചൂടുകയായിരുന്നു.
ലോകകപ്പിൽ വെള്ളി നേടിയ പ്രഗ്നാനന്ദ 2024 ഫിഡെ കാൻഡിഡേറ്റ് ടൂർണമെന്റിന് ടിക്കറ്റ് ഉറപ്പിച്ചു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.