ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം നിർണായകഘട്ടത്തിലേക്ക്. ചന്ദ്രയാന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയം കണ്ടു. ഇനി സോഫ്റ്റ് ലാൻഡിംഗിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. സോഫ്റ്റ് ലാൻഡിംഗ് വിജയകരമായാൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഓഗസ്റ്റ് 23ന് വൈകുന്നേരം 5.45നാണ് സോഫ്റ്റ് ലാൻഡിംഗ്. പ്രഗ്യാൻ റോവറിനെ വഹിക്കുന്ന വിക്രം ലാൻഡർ ചന്ദ്രനിലേക്ക് ഇറക്കുന്നതിനു മുന്നോടിയായാണു ഭ്രമണപഥം താഴ്ത്തുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ’മാൻസിനസ് സി’ ഗർത്തത്തിന് അടുത്തായി നാലു കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള പ്രദേശത്ത് ലാൻഡറിനെ ഇറക്കാനാണ് ഇസ്രോയുടെ പദ്ധതി.