ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11:30 നും 12:30 നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററും ആണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും. ഇനിയുള്ള ദിവസങ്ങൾ സങ്കീർണവും നിർണായകവും ആണ് ചന്ദ്രയാൻ മൂന്നിന്.