ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകര മെന്ന് ഇസ്രോ അറിയിച്ചു. ഇന്ന് രാത്രി ഏഴിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്.ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഈ മാസം ഒന്നിനാണ് ചാന്ദ്രയാന്‍3- ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിനരികിൽ എത്തിയത്.ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. 17-നാണ് ഈ പ്രക്രിയ നടക്കുക. 23ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങും. ജൂലൈ 14 ഉച്ചകഴിഞ്ഞ് 2.35ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ന്റെ യാത്ര നിലവില്‍ 22 ദിവസം പിന്നിട്ടു. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ചാന്ദ്രയാന്‍-3 നിര്‍ണായക പങ്ക് വഹിക്കുന്നു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.