ന്യുഡൽഹി: പ്രധാമന്ത്രിക്കെതിരെ എ ഐ ടൂൾ ആയ ജമിനിയുടെ മറുപടി വിവാദമായതോടെ നടപടിയെടുത്തു കേന്ദ്രം. ഇനി മുതൽ നിര്‍മിതബുദ്ധി പ്ലാറ്റ്ഫോമുകള് ആരംഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. ഇതോടെ പുതിയ എ ഐ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ അനുമതി തേടേണ്ടി വരും.
ദിവസങ്ങൾക്കു മുന്‍പാണ് പ്രധാമന്ത്രി നരേന്ദ്രമോദി ഫാസിസ്റ് ആണോയെന്ന് എ ഐ ടൂൾ ആയ ജമിനിയോട് ഒരാൾ ചോദിക്കുകയും അതിന് ലഭിച്ച മറുപടി വിവാദമാകുകയും ചെയ്തത്. മോദി ഫാസിസ്റ് ആണെന്ന തരത്തിൽ വാർത്തകൾ ഉണ്ടെന്നായിരുന്നു മറുപടി. ഇതോടെ കേന്ദ്രംസർക്കാർ ഇതിനെതിരെ രംഗത്തെത്തി. ഇതിനുള്ള മറുപടിയിലാണ് ജമിനി വിശ്വാസനീയമല്ല എന്ന് കമ്പനി മറുപടി നൽകിയത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്റ്റാര്‍ട്ട് അപ്പുകള്‍ നിര്‍മിതബുദ്ധി അവതരിപ്പിക്കുമ്പോൾ
ഏതെങ്കിലും സ്ഥിരീകരിക്കാത്ത വിവരങ്ങളോ വ്യാജമോ ആകാന്‍ സാധ്യതയുണ്ടെങ്കില്‍ അവ ലേബല്‍ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.