ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്ട്ടന് വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങി ഓടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്ഫോടനശബ്ദം കേട്ടതായി പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്റെയും, പുക മേഘങ്ങള്‍ ഉയരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ ആക്രമണം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ലാഹോറില്‍ തുടര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്.