മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്സിനേയും കേരളത്തിലെ വിനോദ സഞ്ചാരികളെയും മോശമാക്കി ചിത്രീകരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ സംവിധായകന് ബി ഉണ്ണികൃഷ്ണന്നും കഥാകാരൻ ഉണ്ണി ആറും രംഗത്തെത്തി. കുടിച്ചു കൂത്താടുന്ന പെറുക്കികള്‍ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്ന താങ്കള്‍ക്ക് മനുഷ്യപ്പറ്റ് എന്ന മൂല്യത്തിലേക്ക് പ്രകാശവര്‍ഷങ്ങള്‍ സഞ്ചിരിക്കേണ്ടി വരും എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ ചെറുപ്പക്കാര്‍ക്കു മുമ്പില്‍ സ്വാര്‍ത്ഥ പുറ്റുകള്ക്കുള്ളിള് സംതൃപ്ത ജീവിതം നയിക്കുന്ന നമ്മള് ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. മലയാള സിനിമയുടെ കേന്ദ്രബിന്ദു എറണാകുളം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നിനടിമപ്പെട്ട ചില സംഘങ്ങളാണെന്നുള്ള വിമര്‍ശനത്തിനും മറപടി പറയുന്നുണ്ട്. അവിടെയുള്ള ചെറുപ്പക്കാരുടെ ലഹരി സൗഹൃദവും സിനിമയുമാണ്. ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോകാതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജയമോഹൻ കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പോലിസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് പറയുന്ന നിങ്ങള്‍ ഒരു ഫാസിസ്റ്റാണെന്നും ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാന്‍ പറ എന്നും പറഞ്ഞാണ് ബി ഉണ്ണികൃഷ്ണന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്ന വാദം ബ്രാഹ്മണിക്കല്‍ ബോധത്തിന്റെ ഭാഗമായി വന്നതാണെന്നും ആപത്ഘട്ടത്തില്‍ സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികത ഇയാള്‍ കാണുന്നില്ലെന്നും തിരക്കഥാകൃത്ത് ഉണ്ണി ആർ പറഞ്ഞു. കേരളത്തിലെ ബീച്ചുകളില്‍ സന്ധ്യയ്ക്ക് ശേഷം പോകാന്‍ ഭയമാകുമെന്ന് പറയുന്ന ജയമോഹനോട് കോഴിക്കോട് കടപ്പുറത്തും വര്‍ക്കലയിലും ഫോര്‍ട്ടുകൊച്ചിയിലും പോയിട്ടുണ്ടോ എന്നും ഉണ്ണി ചോദിക്കുന്നു. കേരള സ്റ്റോറീസിന്റെ തുടര്‍ച്ചയായിട്ട് വേണം ജയമോഹന്റെ കുറിപ്പിനെ കാണാനെന്നും നാളെ ജയമോഹന് കേരള ഗവര്‍ണറായാല്‍ അദ്ഭുതപ്പെടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ജയമോഹന് തന്റെ വ്ളോഗിലൂടെ മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളിയുടെ ടൂറിസം സംസ്കാരത്തിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചത്. പരാമര്‍ശം വലിയ വിവാദമായതോടെയാണ് പ്രതികരണവുമായി സംവിധായകരടക്കം രംഗത്തെത്തിയത്.
രാജസ്ഥാനിൽ ബിജെപി സീറ്റ് നിഷേധിച്ച സിറ്റിംഗ് എംപി കോൺഗ്രസിലേക്ക്
March 11, 2024അനുഭവിച്ചത് ഞാനാണ്, സിപിഎം അംഗത്വം പുതുക്കില്ല : മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്
March 11, 2024മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്സിനേയും കേരളത്തിലെ വിനോദ സഞ്ചാരികളെയും മോശമാക്കി ചിത്രീകരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ സംവിധായകന് ബി ഉണ്ണികൃഷ്ണന്നും കഥാകാരൻ ഉണ്ണി ആറും രംഗത്തെത്തി. കുടിച്ചു കൂത്താടുന്ന പെറുക്കികള്‍ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്ന താങ്കള്‍ക്ക് മനുഷ്യപ്പറ്റ് എന്ന മൂല്യത്തിലേക്ക് പ്രകാശവര്‍ഷങ്ങള്‍ സഞ്ചിരിക്കേണ്ടി വരും എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ ചെറുപ്പക്കാര്‍ക്കു മുമ്പില്‍ സ്വാര്‍ത്ഥ പുറ്റുകള്ക്കുള്ളിള് സംതൃപ്ത ജീവിതം നയിക്കുന്ന നമ്മള് ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. മലയാള സിനിമയുടെ കേന്ദ്രബിന്ദു എറണാകുളം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നിനടിമപ്പെട്ട ചില സംഘങ്ങളാണെന്നുള്ള വിമര്‍ശനത്തിനും മറപടി പറയുന്നുണ്ട്. അവിടെയുള്ള ചെറുപ്പക്കാരുടെ ലഹരി സൗഹൃദവും സിനിമയുമാണ്. ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോകാതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജയമോഹൻ കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പോലിസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് പറയുന്ന നിങ്ങള്‍ ഒരു ഫാസിസ്റ്റാണെന്നും ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാന്‍ പറ എന്നും പറഞ്ഞാണ് ബി ഉണ്ണികൃഷ്ണന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്ന വാദം ബ്രാഹ്മണിക്കല്‍ ബോധത്തിന്റെ ഭാഗമായി വന്നതാണെന്നും ആപത്ഘട്ടത്തില്‍ സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികത ഇയാള്‍ കാണുന്നില്ലെന്നും തിരക്കഥാകൃത്ത് ഉണ്ണി ആർ പറഞ്ഞു. കേരളത്തിലെ ബീച്ചുകളില്‍ സന്ധ്യയ്ക്ക് ശേഷം പോകാന്‍ ഭയമാകുമെന്ന് പറയുന്ന ജയമോഹനോട് കോഴിക്കോട് കടപ്പുറത്തും വര്‍ക്കലയിലും ഫോര്‍ട്ടുകൊച്ചിയിലും പോയിട്ടുണ്ടോ എന്നും ഉണ്ണി ചോദിക്കുന്നു. കേരള സ്റ്റോറീസിന്റെ തുടര്‍ച്ചയായിട്ട് വേണം ജയമോഹന്റെ കുറിപ്പിനെ കാണാനെന്നും നാളെ ജയമോഹന് കേരള ഗവര്‍ണറായാല്‍ അദ്ഭുതപ്പെടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ജയമോഹന് തന്റെ വ്ളോഗിലൂടെ മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളിയുടെ ടൂറിസം സംസ്കാരത്തിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചത്. പരാമര്‍ശം വലിയ വിവാദമായതോടെയാണ് പ്രതികരണവുമായി സംവിധായകരടക്കം രംഗത്തെത്തിയത്.
Related posts
‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’ : ഓര്‍ഗനൈസര്‍
Read more
സംഘപരിവാർ ആക്രമണത്തിൽ എംപുരാന് കടുംവെട്ട്; തിങ്കളാഴ്ച മുതൽ മാറ്റം വരുത്തിയ സിനിമ പ്രദർശിപ്പിക്കും
Read more
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി
Read more
‘എമ്പുരാന്’ വിവാദം : പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്
Read more