മലയാള വാർത്താ ചാനലുകളിൽ ജനകീയതയിൽ മുന്നിൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ. ഒന്നാമതെത്തി എന്ന കപട അവകാശവാദം പല ചാനലുകളും ഉയർത്തുമ്പോഴും യഥാർത്ഥ റേറ്റിങ്ങിലും പ്രേക്ഷക പ്രീതിയിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 26 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിങ്ങില്‍ 86 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
റേറ്റിങ് യുഗം ആരംഭിച്ച ശേഷം ഇതുവരെ മലയാളത്തിലെ ആദ്യ വാർത്ത ചാനലായ ഏഷ്യാനെറ്റിന്റെ പ്രേക്ഷക പ്രീതിയിലെ അപ്രമാദിത്യത്തിന് ഇളക്കം വന്നിട്ടില്ല. ഏതൊക്കെ പുതുചാനൽ വന്നാലും ആരെല്ലാം പുതുനിറത്തിൽ അവതരിച്ചാലും ന്ആ സ്ഥിതിക്ക് മാറ്റമില്ല എന്നതാണ് വസ്തുത. യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. 79 പോയിന്റാണ് 24 ചാനലിനുള്ളത് . 52 പോയിന്റുമായി മനോരമ ന്യൂസാണ് മൂന്നാംസ്ഥാനത്തുള്ളത്. ചില ആഴ്ചകളില്‍ 24 ന്യൂസിനെ മറികടന്ന് മനോരമ രണ്ടാം സ്ഥാനത്ത് എത്താറുണ്ട്. എന്നാല്‍, ഇക്കുറി വളരെ താഴേയ്ക്ക് ചാനല്‍ വീണിട്ടുണ്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് നാലാം സ്ഥാനത്തുള്ളത്.
സംഘപരിവാര്‍ ചാനലായ ജനം ടിവിക്കും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസിനും ഒരേ പോയിന്റുകളാണ് ഉള്ളത്. എന്നാല്‍, പ്രോഗ്രാമുകളുടെ കാഴചക്കാരുടെ എണ്ണത്തില്‍ ജനം ടിവിയാണ് മുന്നില്‍. 19 പോയിന്റുമായി ജനം ടിവി അഞ്ചാം സ്ഥാനവും കൈരളി ന്യൂസ് ആറാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്. ന്യൂസ് 18 മലയാളമാണ് ഏഴാം സ്ഥാനത്തുള്ളത്. ചാനല്‍ വ്യൂവര്‍ഷിപ്പില്‍ 15 പോയിന്റുകള്‍ മാത്രമെ നേടാന്‍ ന്യൂസ് 18ന് സാധിച്ചിട്ടുള്ളൂ.
അടുത്തിടെ മലയാളം ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 150നും 200 പോയിന്റുകള്‍ക്കും ഇടയിലായിരുന്നു മലയാളം ന്യൂസ് ചാനലുകളുടെ സ്ഥാനം. കഴിഞ്ഞ നാലുമാസമായി നൂറു പോയിന്റുകള്‍ക്ക് താഴെയാണ് ന്യൂസ് ചാനലുകളുടെ സ്ഥാനം. ന്യൂസ് ചാനലുകൾ ആകപ്പാടെ വെല്ലുവിളി നേരിടുമ്പോഴും ഏതു പ്രതികൂല സാഹചര്യത്തിലും വാർത്തകളുടെ നിജ സ്ഥിതിക്കായി പ്രേക്ഷകർ പ്രഥമ പരിഗണന നൽകുന്നത് ഏഷ്യാനെറ്റിനാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്.
ശബരിമല യുവതി പ്രവേശന കാലത്ത് സംഘപരിവാര്‍ ചാനലാണ് മറ്റെല്ലാ ചാനലുകളെയും മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തൊട്ട് അടുത്ത് എത്തിയിരുന്നു. എന്നാലും, രണ്ടുമാസം ശബരിമലയില്‍ നടന്ന കഴിയുവിധം ഒക്കെ ആളികത്തിച്ചിട്ടും ജനം ടിവിക്ക് ഏഷ്യാനെറ്റിനെ മറികടക്കാനായില്ല. അന്നു രണ്ടാം സ്ഥാനത്ത് എത്തിയ ജനം ടിവി പിന്നീട് ഒരിക്കലും അഞ്ചാം സ്ഥാനത്തു നിന്നും മുന്നോട്ട് എത്തിയിട്ടില്ല.