മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള സഹകരണം തുടരുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ ഇന്ത്യ ഈ പ്രോജക്ടിൽ പങ്കാളിയാകുമെന്നാണ് പൊതുവിൽ കരുതുന്നത് .
ആർട്ടെമിസ് ഉടമ്പടിയെ അറിയാം
അമേരിക്കയുടെ നേതൃത്വത്തിൽ ചന്ദ്രനെ കേന്ദ്രീകരിച്ച്ഉൽക്കകൾ,ചൊവ്വ,വാൽനക്ഷത്രങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണകൂട്ടായ്മ.
2024ൽ ചന്ദ്രനിലേക്ക് മനുഷ്യനുമായി പോകും. സ്പെയ്സ് സ്റ്റേഷൻ മാതൃകയിൽ ചന്ദ്രനിൽ സ്ഥിരം ലൂണാർ റിസർച്ച് സ്റ്റേഷനുണ്ടാക്കും
അമേരിക്ക, ബ്രിട്ടൻ, യു.എ.ഇ, ലക്സംബർഗ്,ഓസ്ട്രേലിയ,ജപ്പാൻ,കാനഡ,ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് 2020 ഒക്ടോബർ 13ന് അംഗീകരിച്ചു.ഇതുവരെ 25രാജ്യങ്ങൾ ഒപ്പുവെച്ചു.
ഇന്ത്യയുടെ നിലപാട് എങ്ങനെ ?
ചന്ദ്രൻ ലോകത്തിന്റെ പൊതുസ്വത്താണെന്ന കാഴ്ചപ്പാട് തുടരണം
റഷ്യയുമായുള്ള ബഹിരാകാശ സൗഹൃദത്തിന് തടസ്സമാവരുത്.
തദ്ദേശീയ ബഹിരാകാശ ഗവേഷണ,വാണിജ്യപദ്ധതികൾക്ക് തടസ്സമുണ്ടാകരുത്.
സ്വന്തം ബഹിരാകാശനിലയനിർമ്മാണവുമായി മുന്നോട്ട് പോകാനാകണം.
ബഹിരാകാശവിഭവങ്ങളുടെ ഉടമസ്ഥാവകാശങ്ങളിൽ വ്യക്തതവേണം.
കരാർ നടന്നാൽ
ജപ്പാൻ,ഓസ്ട്രേലിയ,യു.എസ്.തുടങ്ങി ക്വാഡ് രാജ്യങ്ങൾക്കിടയിൽ ബഹിരാകാശ സഹകരണത്തിന് സാഹചര്യമാകും.
വിപുലമായ ബഹിരാകാശവിപണി കിട്ടാൻ വഴിതുറക്കും
ഇന്ത്യയുടെ ബഹിരാകാശ കമ്പനികൾക്കും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ കഴിയും.
ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപമൂലധനം വരും.
ഗ്രഹാന്തര ദൗത്യങ്ങളെക്കുറിച്ചും മനുഷ്യ ബഹിരാകാശ യാത്രയെക്കുറിച്ചും കൂടുതൽ മുന്നോട്ട് പോകാനാകും.