തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി കൈരളിന്യൂസിനോട് പ്രതികരിച്ചു. അടുത്ത ജൂലൈ മാസമാണ് അവര്‍ പറഞ്ഞിരിക്കുന്ന സമയമെന്നും അവരുമായി നേരിട്ട് സംസാരിക്കാനുള്ള സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.