കൊച്ചി : സംസ്ഥാന ടിബി സെൽ ഏർപ്പെടുത്തിയ ദേശീയ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ മികച്ച പ്രവർത്തനം കാഴ്ച വച്ച സ്റ്റെപ്സ് സെന്ററിനുള്ള പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ വിഭാഗത്തിന് ലഭിച്ചു.ലോക ക്ഷയ രോഗ ദിനത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ വിഭാഗം പ്രൊഫസറും നോഡൽ ഓഫീസറുമായ ഡോ. അഖിലേഷ്. കെ ഏറ്റുവാങ്ങി.