ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ – വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം സിനിമ അമ്പത് കോടി ക്ലബ്ബിൽ. വിനീത് ശ്രീനിവാസന്റെ 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ഈ നേട്ടം. ഇന്നലെ ആവേശവും 50 കോടി കളക്ഷൻ നേടിയിരുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ വേണു, മുരളി എന്നീ ആത്മാർത്ഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ എന്ന സ്വപ്നവുമാണ് അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.