മലയാളികളുടെ പ്രിയ നടി അമല പോൾ അമ്മയായി . തന്റെ ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് അമല . ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 11 ന് ആണ് കുഞ്ഞ് ജനിച്ചത്. ഇപ്പോൾ മാത്രമാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. കുഞ്ഞിന് പേരും ഇട്ടു. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. “ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ, ഇളയ്” എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചത്. അമല പോൾ കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോയാണ് ഭർത്താവ് പങ്കുവെച്ചത്. നിരവധി പേരാണ് അമലയ്ക്കും ജഗത് ദേശായിക്കും ആംശസകൾ അറിയിച്ചെത്തുന്നത്.
കുഞ്ഞുമായി വരുന്ന അമലയ്ക്കായി സർപ്രൈസും ജഗത് ഒരുക്കിയിരുന്നു, വീട്ടിൽ സ്പെഷ്യൽ തീമിൽ അലങ്കാര പണികൾ ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമല പോളിന്റെയും ജഗത് ദേശായുടേയും വിവാഹം കഴിഞ്ഞത്. കൊച്ചിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരിയിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന കാര്യം താരം അറിയിച്ചത്. പിന്നീട് എല്ലാ കാര്യങ്ങളും സോഷ്യൽഡ മീഡിയയിലൂടെ താരം അറിയിക്കാറുണ്ട്. നിറവയറുമായാണ് അമല പോൾ സിനിമാ പ്രൊമോഷന് എത്തിയത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അവസാനമായി താരത്തിന്റേതായി തിയറ്ററുകളിൽ എത്തിയ ചിത്രം.