കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി ദേബ് അഭിനയ രംഗത്തെത്തുന്നത്. നൂറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാൾ മോഷൻ പിക്ചേഴ്സ് ആന്റ് ആർട്ട്സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു. ‘രക്തബീജ്’ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.