ചെന്നെെ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞ് വീണു. തമിഴ്നാട്ടിലെ വെല്ലൂരിലെ ഉൾഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.
അടുത്തിടെയാണ് ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ താരം പുതിയ പാര്‍ട്ടി ആരംഭിച്ചത്. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്ത തരത്തിലുള്ള പ്രചാരണ രീതികളാണ് മൻസൂർ അലിഖാൻ സ്വീകരിച്ചുവരുന്നത്. അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയത്. വെല്ലൂരില്‍ മത്സരിക്കുന്ന മൻസൂർ അലിഖാന്റ ചിഹ്നം ചക്കയാണ്.
താരമിപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് വിവരങ്ങൾ. ഇടവേളകളില്ലാത്ത പ്രചാരണമാണ് മന്‍സൂര്‍ അലിഖാന്റെ ആരോഗ്യത്തെ ബാധിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശ’മാണ് മൻസൂർ അലിഖാന്റെ പുതിയ ചിത്രം. റെഡ്ഡി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തിയത്.