


കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. 52 ദളിത് സംഘടനകൾ ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം