ടോക്കിയോ : ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 50 കൊല്ലത്തോളം തടവില്‍ കഴിയുകയും ചെയ്ത ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി. ജപ്പാനിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞയാളാണ് മുന്‍ ബോക്സര്‍ കൂടിയായ ഇവാവോ ഹകമാഡ. കുറ്റവിമുക്തനായതിനു പിന്നാലെ, 88 കാരനായ ഹകമാഡയോട് ജാപ്പനീസ് പൊലീസ് മേധാവി ക്ഷമാപണം നടത്തി.
പൊലീസും പ്രോസിക്യൂട്ടര്‍മാരും ഹകമാഡയ്ക്കെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനും കുറ്റം ചെയ്തതായി സ്ഥാപിക്കാനും ശ്രമിച്ചുവെന്നും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് ഹകമാഡ പറയുന്നു.