കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു.
ഡാം തകരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്.
ഡാം തകർന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളിൽ ജനവാസമേഖലകൾ മുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽനിന്ന് പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. തങ്ങളാണ് ഡാം തകര്‍ത്തത് എന്ന ആരോപണം തള്ളി റഷ്യന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നില്‍ യുക്രൈന് ആണെന്നാണ് റഷ്യ പറയുന്നത്. ഖേഴ്സണ്‍ നഗരത്തിന്റെ നിയണ്രെം നിലവില്‍ റഷ്യയുടെ കൈവശമാണ്.