ഇസ്ലാമാബാദ് : സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാൻ. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു.
കൂടാതെ, നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി.
അതേസമയം, ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്.
കഴിഞ്ഞ ദിവസം പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്.