സന : യെമനിൽ വ്യോമാക്രമണം നടത്തി അമേരിക്ക. തലസ്ഥാന നഗരമായ സനയിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്.
വ്യോമാക്രമണത്തിൽ 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് യെമൻ സർക്കാർ വൃത്തങ്ങളും ഹൂതികളും അറിയിച്ചു.
സനയിലെ ഫർവ ജില്ലയിലെ ഒരു ചന്തയിലും ജനവാസ കേന്ദ്രത്തിലും ആണ് യുഎസ് ആക്രമണം നടത്തിയത്. കനത്ത നാശനാഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.
സനയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഒരു മാസമായി യുഎസ് തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെന്നാണ് യെമനിലെ മാധ്യമങ്ങൾ പറയുന്നത്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് യുഎസ് അറിയിച്ചു.