വാഷിംഗ്ടൺ ഡിസി : മെക്സിക്കൻ അതിർത്തിയിൽ 1500 അധിക സൈനികരെ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
1500 സൈനികരെ അതിർത്തിയിൽ അധികമായി വിന്യസിക്കുന്നത് സംബന്ധിച്ച ഉത്തരവ് ട്രംപ് ഒപ്പിട്ടതായാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറി കരോളിൻ ലാവിറ്റ് ആണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.
പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം നിരവധി വിവാദ പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയത്. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, പൗരത്വ ജന്മാവകാശം റദ്ദാക്കൽ, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറ്റം അടക്കം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.