മെക്സിക്കോ സിറ്റി : നിയുക്ത അമേരിക്കൻ പ്രസിഡൻ്റിന് അതേ നാണയത്തിൽ തിരികെ മറുപടി നൽകി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ ഷെയ്ൻബോം. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റണമെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാൽ, നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്ന് അവർ മറുപടി നൽകുകയായിരുന്നു.
1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അങ്ങനെ ആയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.