കേപ് കനാവറല്‍ : ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേയ്ക്ക് മടങ്ങി. ബോയിങ് തകരാര്‍ മൂലവും മില്‍ട്ടണ്‍ ചുഴലിക്കാറ്റും മൂലവുമാണ് ഭൂമിയിലേയ്ക്ക് തിരികെയുള്ള യാത്ര വൈകിയത്.
മെക്സിക്കോ ഉള്‍ക്കടലിലേയ്ക്കാണ് സ്പേസ് എക്സ് ബഹിരാകാശ യാത്രികരുമായി ഇറങ്ങിയത്. മൂന്ന് അമേരിക്കക്കാരും രണ്ട് മാസം മുമ്പ് തിരിച്ചെത്തേണ്ടതായിരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ആണ് സ്റ്റാര്‍ലൈനറിന്റെ യാത്ര മുടങ്ങിയത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റും ശക്തമായ കടല്‍ക്ഷോഭവും യാത്ര വീണ്ടും വൈകിപ്പിച്ചു. നാസയുടെ മാത്യു ഡൊമനിക്, മൈക്കല്‍ ബരാറ്റ്, ജീനെറ്റ് എസ്പ്, റഷ്യയുടെ അലക്സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവരാണ് തിരികെയെത്തിയത്. സുനിത വില്യംസും ബുച്ച് വില്‍മോറും ഫെബ്രുവരിയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നത്.