ന്യൂഡല്‍ഹി : ഇന്ത്യ-ഫ്രാന്‍സ് വിദ്യാഭ്യാസ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി ഫ്രാന്‍സിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്ന് ഫ്രാന്‍സിന്റെ അംബാസഡര്‍ തിയറി മത്തോ. ന്യൂഡല്‍ഹിയില്‍ ‘ചൂസ് ഫ്രാന്‍സ് ടൂര്‍ 2024’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും 2030ടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കെുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-ഫ്രഞ്ച് വിദ്യാഭ്യാസ സഹകരണത്തിന്റെ ഭാഗായാണ് ചൂസ് ഫ്രാന്‍സ് 2024 സംഘടിപ്പിച്ചത്. 50ലധികം ഫ്രഞ്ച് സ്കൂളുകളും സ്ഥാപനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അക്കാദമിക് പ്രോഗ്രാമുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.
ഒക്ടോബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 27ന് അവസാനിക്കുന്ന ഈ മള്‍ട്ടിസിറ്റി വിദ്യാഭ്യാസ ടൂര്‍ മുംബൈ, ചണ്ഡിഗഡ്, ന്യൂഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്നതായി ചൂസ് ഫ്രാന്‍സ് ടൂര്‍ 2024ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
പരിപാടിയുടെ ഭാഗമായി, ഞങ്ങള്‍ ചണ്ഡീഗഡ്, മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ എത്തും. ഇതുവരെ 11,000ത്തിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് 57 സര്‍വകലാശാലകളും വിവിധ മേഖലകളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരും ഉണ്ടെന്നും അധികൃതര്‍ എഎന്‍ഐയോട് പറഞ്ഞു.