ബെയ്റൂട്ട് : തെക്കൻ ബെയ്റൂട്ടിന് സമീപമുള്ള ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു.
ഹരിരി ഹോസ്പിറ്റലിന് സമീപം ഇസ്രായേൽ ആക്രമണം നടത്തി. പ്രാഥമിക കണക്കിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായി എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ആക്രമണത്തിൽ ആശുപത്രിയുടെ പ്രവേശന കവാടം തകർന്നതായി മന്ത്രാലയം അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലെ സഹേൽ ആശുപത്രിയിൽ ഹിസ്ബുള്ള അര ബില്യൺ ഡോളർ സൂക്ഷിച്ചിട്ടുണ്ടെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം മന്ത്രാലയം നിഷേധിച്ചു.