ടെൽ അവീവ് : ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
വടക്കൻ ഗാസയിലുള്ള ജബലിയയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. മരിച്ചവരിൽ 21 പേർ സ്ത്രീകളാണ്.
വ്യോമാക്രമണത്തിൽ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.