തിരുവനന്തപുരം : പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം 2025ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ലോകടൂറിസം ഭൂപടത്തിൽ കേരളവും തലസ്ഥാനവും വീണ്ടും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇറ്റലി, അമേരിക്ക, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നഗരങ്ങൾക്കൊപ്പമാണ് തിരുവനന്തപുരവും ഇടം പിടിച്ചത്.
രൂപീകൃതമായ കാലം മുതൽ എൽഡിഎഫിന്റ നേതൃത്വത്തിലുള്ള ഭരണസമിതികൾ നടപ്പാക്കിയ ദീർഘവീക്ഷണമുള്ള വികസനപദ്ധതികളും ഇപ്പോൾ തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള നഗരസൗന്ദര്യവൽക്കരണവും അടിസ്ഥാനസൗകര്യവികസനവും സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന വിവിധടൂറിസം പദ്ധതികളും പൊതുവിൽ എൽഡിഎഫ് സർക്കാരിന്റെ ടൂറിസം നയവും എല്ലാം ഈ നേട്ടത്തിന് പിന്നിലുണ്ട്. ആസൂത്രിതവും സമയബന്ധിതവുമായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം കൈവരിച്ചതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.