ന്യൂഡൽഹി : രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എൽപിജി സിലിണ്ടറുകളുടെവില കുറച്ച്) എണ്ണ വിപണന കമ്പനികൾ. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വിലയിലാണ് കുറവ്. ഡൽഹി മുതൽ മുംബൈ വരെ സിലിണ്ടർ വിലയിൽ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വിലയിൽ ഇത്തവണയും മാറ്റമില്ല. പുതിയ സിലിണ്ടർ വിലകൾ ഐഒസിഎൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.