ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇതോടെ ഓരോ യാത്രയ്ക്കും പ്രത്യേക ഷെന്‍ഗെന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാറിന്റെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം. തീരുമാനം നടപ്പാകുന്നതോടെ യൂറോപ്പിലേക്ക് സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പുതിയ ഇളവുകള്‍ വലിയ തോതില്‍ ഗുണം ചെയ്യും.
പുതിയ തീരുമാനമനുസരിച്ച് ഷെന്‍ഗെന്‍ വിസ ഉപയോഗിച്ച് അഞ്ചുവര്‍ഷം യൂറോപ്പിലേക്ക് യാത്ര ചെയ്യാം. ഓരോ തവണയും പുതുതായി അപേക്ഷിക്കുകയെന്ന വലിയ തലവേദനയാകും ഇതോടെ ഇല്ലാതാകും. നിലവില്‍ ജര്‍മനി, സ്പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍ അടക്കം 29 രാജ്യങ്ങളിലാണ് ഷെന്‍ഗെന്‍ വിസ വഴി ഈ ആനുകൂല്യമുള്ളത്.