മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും അന്മോല് ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. വെടിവെപ്പിന്റെ ഉത്തരവാദിത്തവും ഇവർ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ സല്മാന് ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിൽ വെടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ദീര്‍ഘനാളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്മാന് നേരെ വധഭീഷണി ഉയര്‍ത്തുന്നുണ്ട്. സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനാണ് ലോറന്‍സ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായാണ് ബിഷ്ണോയി വിഭാഗം കാണുന്നത്. കേസിൽ സല്മാന് ഖാന് കുറ്റക്കാരനാണെന്ന് 2018ല്‍ കോടതി വിധിച്ചിരുന്നു.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഗോള്‍ഡി ബ്രാറില്‍നിന്നും സല്മാന് ഖാന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. ഇ-മെയില്‍ മുഖേനയും നടന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ലോറന്‍സ് ബിഷ്ണോയില്‍നിന്ന് വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ സല്മാന് ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.