വാട്സ്ആപ്പിൽ ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് വെക്കുന്നതിനും ക്യു ആർ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിനും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടിലാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പ് സ്റ്റാറ്റസ് 60 സെക്കന്റാക്കുന്നതോടു കൂടി ഇനി വലിയ സ്റ്റാറ്റസുകൾ ഇടാൻ സാധിക്കും. ആൺഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഉപയോഗിക്കാവുന്നതാണ്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.
പണമിടപാടിന് ക്യു.ആർ കോഡ് സൗകര്യം നടപ്പാക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ഫീച്ചറുകൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.