മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന് എഡ് ഷീരന്. ബോളിവുഡ് ഗായകന് അര്മാന് മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് താരം. സിനിമയിലെ അതേ ചുവടുകള്‍ വെച്ച് കളിക്കുന്ന എഡ് ഷീരനുമായുള്ള വീഡിയോ അര്മാന് മാലിക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്്റ്റ് ചെയ്തത്.
മുംബൈയിലെ ഒരു സ്കൂളിലും പോപ്പ് താരം പോകുകയും കുട്ടികളുടെ കലാപരിപാടികയില് ഭാഗവാക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 16നാണ് സംഗീത പരിപാടി.