ജാംനഗര്‍: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികള്‍ എത്തിത്തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിനിമ താരം ഷാരൂഖ് ഖാന്, സെയ്ഫ് അലി ഖാന്, ആലിയ ഭട്ട്, ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, ഡൈ്വന്‍ ബ്രാവോ തുടങ്ങിയവരുടെ ആദ്യ ദിനത്തിലെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനി, ട്രെംപിന്റെ മകള്‍ ഇവാന്‍ക ട്രെംപ്, ഓസ്ട്രേലിയ, കാനഡ, സ്വീഡന് എന്നിവിടങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ വരെയാണ് മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണുള്ളത്. 1250 കോടി രൂപയാണ് ആകെ ചെലവ്. ഹോളിവുഡ് ഗായിക രിഹാനയുടെ സംഗീത വിരുന്നായിരുന്ന ഇന്നലത്തെ പ്രധാന ആകര്‍ഷണം. അര്‍ജിത്ത് സിംഗ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന് എന്നിവരുടെ കലാപരിപാടികളുമുണ്ട്. കല്യാണം മുംബൈയിലായിരിക്കും നടക്കുക.