ചെന്നൈ: കേരളത്തിലും പുറത്തും വന്‍ വിജയമായി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതി. “സിനിമ വല്ലാതെ ഇഷ്ടമായെന്നും ഗുണ ഗുഹയിലെ അപകടത്തെപ്പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗുണ സിനിമ ചെയ്യുമ്പോള്‍ ആര്‍ക്കും ഗുഹയെക്കുറിച്ച് കാര്യമായി അറിയുമായിരുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ് കണ്ടപ്പോഴാണ് ഈ സ്ഥലം ഇത്ര അപകടം പിടിച്ചതാണോ എന്ന് മനസ്സിലാക്കിയത്. ചിലര്‍ തന്നോട് എങ്ങനെയാണ് പണ്ട് സിനിമ എടുത്തത് എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു”.
മണിതര് ഉണത് കൊണ്ടെ അന്ത മണിതര് കാതലല്ലെ എന്ന പാട്ട് കേട്ടപ്പോള്‍ രോമാഞ്ചം വന്നതായും അത് വരെ ശാന്തമായി നിന്ന കാണികള്‍ പെട്ടെന്ന് ആവേശത്തിലായെന്നും അദ്ദേഹം പറയുന്നു. സന്താനഭാരതി സംവിധാനം ചെയ്ത് കമല്ഹാസന് അഭിനയിച്ച ഗുണ സിനിമയിലെ ഗുഹയാണ് മഞ്ഞുമ്മല്‍ ബോയ്സിലും ഉപയോഗിച്ചിരിക്കുന്നത്. 34 വര്‍ഷം മുമ്പ് റിലീസായ സിനിമയിലെ ഗാനമാണ് മണിതര് ഉണത് കൊണ്ടെ എന്നുള്ളത്.