ന്യൂഡല്‍ഹി : 2023 ലെ സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്കാരം.
കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട വിഭാഗത്തില്‍ പികെ കുഞ്ഞിരാമനും കൂടിയാട്ടത്തില്‍ മധു ചാക്യാര്‍,തോല്പാവക്കൂത്തില് കെ വിശ്വനാഥ പുലവര്‍ എന്നിവര്‍ക്കുമാണു പുരസ്കാരം. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ജി വേണുവിന് ലഭിക്കും.