മോസ്കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം ജയിലില്‍വെച്ചാണ്.
19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണം. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലായിരുന്നു ജയില്‍ വാസം.നടക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കല്‍ സംഘമെത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും കുറിപ്പിലൂടെ അറിയിച്ചു.
സാമ്പത്തിക ക്രമക്കേട്, പരോള്‍ലംഘനം, കോടതിയലക്ഷ്യം തുടങ്ങിയവയായിരുന്നു നവാല്‍നിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. രോഗത്തിന് ചികിത്സ ആവശ്യപ്പെട്ട് ജയിലിലും നവല്‍നി സമരം നടത്തിയിരുന്നു.രോഗത്തിന് ചികിത്സ ആവശ്യപ്പെട്ട് ജയിലിലും നവല്‍നി സമരം നടത്തിയിരുന്നു.
പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനാണ് 44 കാരനായ അലക്സി നവാല്‍നി. പുടിന് അധികാരത്തില്‍ തുടരാനായി ഭരണഘടന ഭേദഗതി ചെയ്തത് ജനാധിപത്യത്തിന്റെ അട്ടിമറിയാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും നവാല്‍നി ആരോപിച്ചിരുന്നു. പുടിന്റെ ഭരണത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് നവാല്‍നിയെ ഭരണകൂടം പലതവണ ജയിലില്‍ അടച്ചിട്ടുണ്ട്. ഇതിനിടയില്‍ നവാല്‍നിയെ കാണാനില്ലെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.