ഇസ്ലാമാബാദ് : പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷെരീഫ്. തെരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി മാറിയെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
അയേസമയം തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ നേടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല, വോട്ടെടുപ്പ് നടന്ന 265 സീറ്റുകളില്‍ അവസാനത്തെ കുറച്ച് സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎല്‍എന്‍ 42 സീറ്റുകളില്‍ വിജയിച്ചെന്നാണ്.
പാകിസ്ഥാന് നാഷനല്‍ അസംബ്ലിയിലെ 266 സീറ്റിലേക്കാണ് വോട്ടെടുപ്പു നടന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനായി 133 സീറ്റുകളെങ്കിലും ലഭിക്കണം. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാകിസ്ഥാനില്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ)യുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 86 സീറ്റിലും വിജയിച്ചതായും റിപ്പോര്‍ട്ടുണ്ട്.