തിരുവനന്തപുരം: എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റോഡിലെ ചൂടിന് നാരങ്ങാ വെള്ളം ബെസ്റ്റാണെന്ന കമന്റോടെ ഒരു ചിത്രമടക്കമാണ് മന്ത്രി ശിവൻകുട്ടി ഗവർണറെ പരിഹസിച്ചത്.
ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം . തുടർന്നാണ് നാരങ്ങാവെള്ള പോസ്റ്റ് വന്നത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്.
എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കേസ് : ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു
January 27, 20242 മണിക്കൂര്‍ കച്ചവടം മുടങ്ങി; കടയുടമയ്ക്ക് ഗവര്‍ണര്‍ വക നഷ്ടപരിഹാരം
January 27, 2024തിരുവനന്തപുരം: എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റോഡിലെ ചൂടിന് നാരങ്ങാ വെള്ളം ബെസ്റ്റാണെന്ന കമന്റോടെ ഒരു ചിത്രമടക്കമാണ് മന്ത്രി ശിവൻകുട്ടി ഗവർണറെ പരിഹസിച്ചത്.
ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം . തുടർന്നാണ് നാരങ്ങാവെള്ള പോസ്റ്റ് വന്നത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്.
Related posts
വിഷലിപ്തമായ കുപ്രചരണങ്ങളിൽ വഴി തെറ്റരുത്; ‘വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരം : രാജീവ് ചന്ദ്രശേഖർ
Read more
എല്ലാ ജില്ലകളിലും ഡീ- അഡിക്ഷന് സെന്ററർ ആരംഭിക്കും : മുഖ്യമന്ത്രി
Read more
ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി; വിട്ടയച്ചത് മാതാപിതാക്കളുടെ ജാമ്യത്തില്‍
Read more
തെലങ്കാനയിൽ പൂർവ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ കാമുകനൊപ്പം ജീവിക്കാൻ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തി
Read more