തിരുവനന്തപുരം: എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റോഡിലെ ചൂടിന് നാരങ്ങാ വെള്ളം ബെസ്റ്റാണെന്ന കമന്റോടെ ഒരു ചിത്രമടക്കമാണ് മന്ത്രി ശിവൻകുട്ടി ഗവർണറെ പരിഹസിച്ചത്.
ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം . തുടർന്നാണ് നാരങ്ങാവെള്ള പോസ്റ്റ് വന്നത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്.
എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കേസ് : ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചു
January 27, 20242 മണിക്കൂര്‍ കച്ചവടം മുടങ്ങി; കടയുടമയ്ക്ക് ഗവര്‍ണര്‍ വക നഷ്ടപരിഹാരം
January 27, 2024തിരുവനന്തപുരം: എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ റോഡിലെ ചൂടിന് നാരങ്ങാ വെള്ളം ബെസ്റ്റാണെന്ന കമന്റോടെ ഒരു ചിത്രമടക്കമാണ് മന്ത്രി ശിവൻകുട്ടി ഗവർണറെ പരിഹസിച്ചത്.
ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം . തുടർന്നാണ് നാരങ്ങാവെള്ള പോസ്റ്റ് വന്നത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തെ കുറിച്ച് പുറത്തുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഗവർണർ ചിന്തിക്കുന്നത് നല്ലതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഗവർണറുടെ നടപടി അതിശയിപ്പിക്കുന്നതാണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത്. അതിശയവും അത്ഭുതവും തോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്.
Related posts
മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണം; പരസ്യ പ്രസ്താവനക്ക് കടുത്ത നടപടി : സണ്ണി ജോസഫ്
Read more
മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി; ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്
Read more
വ്യാജ ദേശീയത പ്രസംഗിക്കുന്ന ആര്‍എസ്എസ് അമേരിക്കയില്‍ പ്രകടിപ്പിക്കുന്നത് സമ്പൂര്‍ണ വിധേയത്വം : രാഹുല്‍ ഗാന്ധി
Read more
നിതിന്‍ രാജിന്റെ മരണം : ഒന്നാം പ്രതി ഡോ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
Read more