മോസ്കോ :റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര് കൊല്ലപ്പെട്ടു. തടവുകാരാക്കി വച്ചിരുന്ന 65 ഉക്രേനിയൻ യുദ്ധത്തടവുകാരാണ് കൊല്ലപ്പെട്ടത് എന്ന് റഷ്യ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി ആർഐഎ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഐഎല്‍- 76 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്.യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയിലെ പടിഞ്ഞാറന്‍ ബെല്‍ഗൊറോഡ് മേഖലയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ പിടിയിലായ 65 യുക്രൈന് സൈനികരായിരുന്നുവെന്ന് ആര്‍ഐഎ- നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെല്‍ഗൊറോഡ് മേഖലയില്‍ വച്ച് യുക്രൈന് കൈമാറാന്‍ വേണ്ടി വിമാനത്തില്‍ കയറ്റിയ തടവുകാരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ തടവുകാര്‍ക്ക് പുറമേ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.